മലയാളം വെബ്‌ദുനിയയില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ചില പോസ്റ്റുകളാണ് താഴെ പരിചയപ്പെടുത്തുന്നത്. അഗ്രഗേറ്ററുകള്‍ ഇവ ചൂണ്ടിയെടുക്കാത്തതിനാല്‍ അഗ്രഗേറ്ററുകളെ മാത്രം ആശ്രയിക്കുന്ന വായനക്കാര്‍ ഇവ മിസ്സ് ചെയ്യരുതെന്ന് കരുതിനാണ് ഈ ഉദ്യമം.
സുബ്രഹ്മണ്യപുരം സിനിമ വായിക്കുമ്പോള്‍
നാട്ടുപച്ച എന്ന പേരിലൊരു നല്ല സൈറ്റുണ്ട്. സാഹിത്യവും സമകാലിക പ്രശ്നങ്ങളും സിനിമയുമെല്ലാം കൈകാര്യം ചെയ്യുന്ന സൈറ്റ്. അതില്‍ പ്രസിദ്ധീകരിച്ച 'സുബ്രഹ്മണ്യപുരം' സിനിമ വായിക്കുമ്പോള്‍ എന്ന പോസ്റ്റാണ് ഇത്തവണ ഫ്ലിക്കിയിരിക്കുന്നത്.
പുതിയ തെറി 'കൊടിയേരീടെ മോനേ'
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വച്ച് കുടിച്ച് ലക്കുകെട്ട് സ്ത്രീകളെ തോണ്ടുകയും യാത്രക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും മുഖത്ത് ഓരോന്ന് പൊട്ടിക്കുകയും തുണി ഉരിഞ്ഞ് പ്രദര്‍ശിപ്പിക്കുകയും ചെയ്ത മഠത്തില്‍ രഘു - ബ്രിട്ടീഷ് പൗരന്‍ അഹമ്മദ് മുഹമ്മദ് അല്‍ ജലാക്ക് ചെറ്റകളില്‍ ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയെത്രെ.
മോഹന്‍ലാല്‍ മറുപടി പറയുന്നു
ഈ ബ്ലോഗില്‍ വന്ന എല്ലാ പ്രതികരണങ്ങളും സാഗര്‍ ഏലിയാസ് ജാക്കിയുടെ എറണാകുളം തേവരയ്‌ക്ക് സമീപമുള്ള ലൊക്കേഷനില്‍ വച്ച് ലാലേട്ടന്‍ പരിശോധിച്ചു. പ്രതികരണങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
ജട്ടിക്കുള്ളില്‍ കോണ്ഡം ?
ഇവിടെ സത്യം പറഞ്ഞാല്‍ ആര്‍ക്കും പിടിക്കില്ല. പിന്നെ തെറിവിളികളായി, ഹിന്ദുത്വവാദി യെന്ന് മുദ്ര കുത്തലായി. എന്താ ഒരസഹിഷ്ണുത ! ഒരു പാര്‍ട്ടിയോടും താല്പര്യമില്ലാത്തൊരു വ്യക്തിയാണ് ഞാന്‍. പക്ഷേ സത്യം പറയാന്‍ എന്തിന് മടിക്കണം?
മീശക്കാരന്‍ മാധവനു ദോശ തിന്നാനാശ.......
കൊമ്പന്‍ മീശക്കാരനെ കണ്ടാല്‍ ആദ്യം നമുക്ക് തോന്നുക പേടിയല്ലേ...എന്നാല്‍ ഇവിടെ കുറേ കൊമ്പന്‍ മീശക്കാരുണ്ട്. മീശക്കാരന്‍ മാധവനായി വന്ന ദിലീപ് മിശ പിരിച്ചത് സിനിമ നന്നാവാനായിരുന്നു. ഇവിടുത്തെ മീശക്കാര്‍ മീശ പിരിച്ചത് ഒരു മത്സരത്തില്‍ വിജയിക്കാനായിരുന്നു. അവിടേക്ക് നിങ്ങള്‍ക്കും സ്വാഗതം. ആരാണ് വിജയി എന്നറിയേണ്ടേ.
പാര്‍ഥന് തിടമ്പ്, അയ്യപ്പന്‍ 'പിണങ്ങിപ്പോയി'
'ഇളമുറത്തമ്പുരാന്‍ ചേര്‍പ്പുളശ്ശേരി പാര്‍ഥന്റെ' ശിരസ്സില്‍ ദേവതിടമ്പേറ്റാന്‍ ഉത്സവക്കമ്മറ്റി തീരുമാനിച്ചതോടെ മംഗലാംകുന്ന് അയ്യപ്പന് 'പിണക്ക' മായി. തിടമ്പില്ലെങ്കില്‍ പൂരത്തിന് കൂട്ടാനയായി നില്‍ക്കാന്‍ താനില്ലെന്ന് പ്രതിഷേധവുമായി പനമ്പട്ടയും തുമ്പിയിലേന്തി സ്ഥലം വിട്ടു.
പ്രിയാമണിയുടെ ധൈര്യം
പരുത്തിവീരനിലൂടെ പ്രേക്ഷകശ്രദ്ധ നേടുകയും ദേശീയ അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്‌ത പ്രിയാമണിയുടെ പരിധിവിട്ട ഗ്ലാമര്‍പ്രദര്‍ശനവുമായി തെലുങ്കു ചിത്രം ദ്രോണ പ്രദര്‍ശനം ആരംഭിച്ചു. നയന്‍താര പോലും നാണിച്ചുപോകുന്ന ഗ്ലാമര്‍ പ്രദര്‍ശനമാണ് ഈചിത്രത്തില്‍ പ്രിയാമണി നടത്തിയിരിക്കുന്നത്.....
കലക്കല്ലേ കലാഭവന്‍ മണീ, കണ്ണ് കലങ്ങും!
എന്തായാലും ആളാവാന്‍ നോക്കിയതിന് ഇതാ മണിക്ക് കിട്ടിയിരിക്കുന്നു ഒരു സമ്മാനം. മച്ചാട് പൂരത്തിന് ആളാവാന്‍ നോക്കിയതിനാണ് മണിക്ക് മുഖമടച്ച് പെരുക്ക് കിട്ടിയത്. മുഖം സ്വല്‍പം വീങ്ങിയിരിക്കുന്നതിനാല്‍ ആള് തല്‍ക്കാലം വീട്ടില്‍ തന്നെ ഇരുപ്പാണ്. സംഭവം എന്താണെന്നല്ലേ പറയാം.
അടൂരിന്‍റെ അരിപത്തായം
മലയാള സിനിമയിലെ ഉണ്ണികളെ കുറിച്ചായിരുന്നു അന്ന് ഹോസ്റ്റല്‍ മുറിയിലെ സിനിമാ ചര്‍ച്ച. ഇത്തരം ചര്‍ച്ചകളെ എപ്പോഴും നയിക്കുന്നത് താടിയെന്ന വിളിപ്പേരുള്ള വസന്തകുമാരനാണ്. വസന്തകുമാരന്‍റെ സിനിമാ സങ്കല്‍പ്പങ്ങളും കുട്ടപ്പായിയുടേതുമായി ഒത്തുപ്പോകാത്ത ചില പ്രത്യേക സാഹചര്യങ്ങളില്‍ സംഘട്ടനം ഒഴിവാക്കാനായി സ്റ്റണ്ട് മാസ്റ്ററായി ഗോപു മോനും ഇടപെടാറുണ്ട്....
2009 ഫെബ്രുവരി 24, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)